പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ “ഓപ്പറേഷൻ തൂഫാൻ “പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 2026 മാർച്ചിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ എസ്.പി.സി കേഡറ്റുകൾക്കുള്ള അനുമോദനവും ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ സ്‌കൂൾ തല പ്രവർത്തനോത്ഘാടനവും എസ്.പി.സി ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ്.പി വിജയൻ റ്റി.ബി. ഉദ്ഘാടനം ചെയ്തു. യുവതലമുറയുടെ രാഷ്ട്രത്തോടുള്ള കടമ, നിയമങ്ങൾ അനുസരിക്കേണ്ടതിന്റെ ആവശ്യകത, സുരക്ഷിതമായ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം,  ലഹരി വസ്തുക്കളിൽ നിന്ന് വിട്ട് നിൽക്കേണ്ടതിന്റെ ആവശ്യകത എന്നിവ  ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ സി.കെ അർജുനൻ, പി.റ്റി.എ. പ്രസിഡന്റ് അഡ്വ.ജോൺ പോൾ മാത്യു, ലോക്കൽ മാനേജർ ഫാ.സോജു എം.തോമസ്, ഗാർഡിയൻ എസ്.പി.സി. പ്രസിഡന്റ്  ഫാ.ജേക്കബ്ബ് ജോണ്‍ വി., എസ്.പി.സി അഡി.നോഡൽ ഓഫീസർ സുരേഷ് കുമാർ ജി., ഹെഡ് മിസ്ട്രസ് ഷീജ ബേബി, സി.പി.ഒ മിന്റോ വി.റ്റി, എ.സി.പി.ഓ മേരി മത്തായി, ഡി.ഐ രാജേഷ്.കെ, കൃഷ്ണേന്ദു രാജേഷ് എന്നിവർ പ്രസംഗിച്ചു. എ പ്ലസ്‌ നേടിയ കേഡറ്റുകൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...