പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; മുണ്ടക്കയം സ്വദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മുണ്ടക്കയം കോടമല വീട്ടിൽ മനോജ് മകൻ നിതിൻ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളിൽ വീട്ടിൽ തങ്കപ്പൻ മകൻ നിതിൻ (33), കൊക്കയാർ ഭാഗത്ത് കുമ്പുക്കൽ വീട്ടിൽ ജോബി സെബാസ്റ്റ്യൻ മകൾ അഞ്ജലി സെബാസ്റ്റ്യൻ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

നിതിൻ മനോജ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്റെ സുഹൃത്തുക്കളുടെ
സഹായത്താൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ
കാണാനില്ല എന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ
ചെയ്യുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയുമായിരുന്നു.
പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാൻ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും അഞ്ജലിയെയും അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്,ഐ അരുൺ തോമസ്, എ.എസ്.ഐ ഷൈമ, സി.പി.ഓ മാരായ റോഷ്ന,നൗഷാദ്,അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...

ജന്തർ മന്തറിൽ രാപകൽ പ്രതിഷേധവുമായി സി ജെ പി

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ...

സെന്‍സസ് : തിരുവല്ലയിലും പന്തളത്തും വിദ്യാര്‍ഥികള്‍ക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു

0
തിരുവല്ല : ഭാരത് സെന്‍സസിന്റെ ഭാഗമായി തിരുവല്ല നഗരസഭാ പരിധിയിലെ ഹൈസ്‌കൂള്‍/...

കൊല്ലത്ത് തോട്ടിൽ ഒഴുകിയെത്തി പ്ലാസ്റ്റിക് ടിൻ ; തുറന്നപ്പോൾ നിറയെ വെള്ളി ആഭരണങ്ങൾ!

0
കൊല്ലം : പതിവുപോലെ തോട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ പ്ലാസ്റ്റിക് ടിൻ തുറന്നു...