ഗോപിക മോൾടെ വീടെന്ന സ്വപ്നം പൂവണിയുന്നു

For full experience, Download our mobile application:
Get it on Google Play

മരങ്ങാട്ടുപള്ളി : ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്താൽ അസ്ഥി പൊടിയുന്ന അസുഖവുമായി കഴിയുന്ന ഗോപിക മോളും ആക്സിഡന്റിൽ അച്ഛൻ സുരേഷിന്റെ രണ്ട് കാലുകളും ഒടിഞ്ഞ് പണിയെടുക്കാൻ പറ്റാത്ത അവസ്ഥയിൽ പടുത വലിച്ചു കെട്ടിയ വീട്ടിൽ കഴിഞ്ഞിരുന്ന നാലാംഗ കുടുംബത്തിന് ഭവനം നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ടുള്ള തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോൺസൺ പുളിക്കിയിൽ,ബ്ലോക്ക് മെമ്പർ ശ്രീ. രാമചന്ദ്രൻ, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. നിർമല ദിവാകാരൻ,ഒരുമയുടെ പ്രസിഡന്റ് കെ. കെ ജോസ് പ്രകാശ്, സുധീപ് നാരായണൻ,വാർഡ് മെമ്പർ ബെനറ്റ് പി. മാത്യു, എസ്എസ്എ കോട്ടയം ജില്ലാ കോർഡിനേറ്റർ മാണി, കുറവിലങ്ങാട് ബിആർസി മിനി, സോണിയ ഗോപി , സെന്റ്. തോമസ് എച് എസ് സ്കൂൾ ഹെഡ്മാസ്റ്റർ സണ്ണി സി. എ,അധ്യാപകരായ അനീഷ് ജോർജ്, സിസ്റ്റർ.അനുപ,കൂടതെ മരങ്ങാട്ടുപള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീ. ജോസഫ്, ശ്രീമതി. സലിമോൾ,ശ്രീ. സന്തോഷ് എം. എൻ, സാമുദായിക നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉഴവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീമതി. സിന്ധു മോൾ ജേക്കബ്, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബെൽജിയും സംയുക്തമായി തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു. വീടിന്റെ പണി ഡിസംബർ 31 ന് അകം പൂർത്തീകരിക്കുമെന്ന് ഒരുമയുടെ ഭാരവാഹികൾ ആയ ഷാജി അഖിൽ നിവാസ്, ഷിജു കൊടിപ്പറമ്പിൽ, ജോയി മയിലംവേലി, അസറുദീൻ, ബിന്റു തോമസ് എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...