തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മർദനമേറ്റ ഗവേഷക വിദ്യാർഥിയും ഡിവൈഎഫ്ഐ ചാല ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ഗോപിക ആർ.നായർ സിപിഎമ്മിൽ നിന്നു രാജിവെച്ചു. നേമം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.ശിവൻകുട്ടിയുടെ സ്വീകരണ പരിപാടിക്കിടെ 31നു വൈകിട്ട് 6.30നു മുട്ടത്തറയിലാണ് ആക്രമണം നടന്നത്. പ്രചാരണത്തിൽ പങ്കെടുക്കാൻ വന്ന ഗോപികയെ ഡിവൈഎഫ്ഐ ചാല ഏരിയ സെക്രട്ടറി ആർ.ഉണ്ണിക്കൃഷ്ണന്റെ സഹായി സായികൃഷ്ണ (കടപ്പണ്ടം ഉണ്ണി) അസഭ്യം പറഞ്ഞെന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത്.
മർദനം, നടപടിയെടുത്തില്ല ; കേസ് പിൻവലിക്കണമെന്ന് നേതാക്കൾ : ഡിവൈഎഫ്ഐ വനിതാ നേതാവ് സിപിഎമ്മിൽ നിന്നു രാജിവെച്ചു
RECENT NEWS
Advertisment