പ്രണയം നടിച്ച് പീഡനം ; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ടു യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് വിത്യസ്ത കേസുകളിലായാണ് രണ്ട് യുവാക്കളെ നിലമ്പൂര്‍ പോലീസ് പിടികൂടിയത്. അരീക്കോട് സ്വദേശി വടക്കയില്‍ മുഹമ്മദ് യൂനസ് (26) മമ്പാട് സ്വദേശി റംഷീദ് (27) എന്നിവരെയാണ് നിലമ്പൂര്‍ സി ഐ പി വിഷ്ണു, എസ്ഐ ടി എം സജിനി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലും 16 വയസുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി ഡബ്ല്യു സി)ക്ക് ലഭിച്ച പരാതിയിലാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികളെെയും പിടികൂടിയത്. ഇവരെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം റദ്ധാക്കി ; കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ പ്രതിഷേധം

0
കൊച്ചി: കൊച്ചി രാജ്യാന്തരവിമാന താവളത്തിൽ ഡൽഹിയിലേക്കുള്ള യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്പൈസ്...

പിഎം ശ്രീയിൽ ഒരു വർഗീയ അജണ്ടയും നടപ്പിലാക്കില്ല ; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

0
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി...

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...