മുംബൈ: രാജ്യത്തെ ബാങ്കുകളുടെ കടമെടുപ്പിൽ വലിയ വർധന. ജൂലായ് 26 വരെയുള്ള ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32 ലക്ഷം കോടി രൂപയിലെത്തി. റീജണൽ റൂറൽ ബാങ്ക്, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ എന്നിവയുടേത് ഉൾപ്പെടെയുള്ള കണക്കാണിത്. 2023 ജൂലായ് 28-ന് ഇത് 7.84 ലക്ഷം കോടി രൂപയായിരുന്നു. ഇതിനേക്കാൾ 19 ശതമാനമാണ് വർധന. ഏപ്രിൽ അഞ്ചിലെ 7.75 ലക്ഷം കോടിയേക്കാൾ 20 ശതമാനവും. നിക്ഷേപ-വായ്പാ വളർച്ചയിലെ അന്തരമാണ് ബാങ്കുകളുടെ കടമെടുപ്പുകൂടാൻ കാരണമായിരിക്കുന്നത്. ബാങ്കുകൾ കടമെടുക്കുന്നതിൽ കൂടുതലും ആർ.ബി.ഐ.യുടെ റിപ്പോ ഇടപാടുകൾവഴിയാണ്. അഡീഷണൽ ടിയർവൺ കടപ്പത്രങ്ങൾ വഴിയും ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾവഴിയുമുള്ള ദീർഘകാലത്തേക്കുള്ള കടമെടുപ്പും ഇതിലുൾപ്പെടുന്നു. വർധിച്ച വായ്പാ ആവശ്യം നേരിടാനും പണലഭ്യത ഉറപ്പാക്കാനുമായി ബാങ്കുകൾ സമീപകാലത്ത് ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾവഴി ധനസമാഹരണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.