Tuesday, July 8, 2025 8:31 pm

പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ ടൂറിസം രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ്  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ (ഡി.ടി.പി.സി) നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ പുത്തന്‍ ടൂറിസം സാധ്യതകള്‍ തുറന്നുകൊണ്ടുവരുവാനും സാധിച്ചു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍(ഡി.ടി.പി.സി) നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളും നിലവിലെ പദ്ധതികളും.

കുളനട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി
മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 25ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

അടൂര്‍ നെടുംകുന്നുമല ടൂറിസം പദ്ധതി
മൂന്നു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 26 ന് ഭരണാനുമതി നല്‍കി. ഭൂമി റവന്യൂ വകുപ്പില്‍ നിന്ന് ഡി.ടി.പി.സി പാട്ടത്തിന് എടുത്ത് പദ്ധതി ആരംഭിക്കുന്നതിനായുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

ആങ്ങമൂഴി എത്തിനോ ഹബ് ടൂറിസം പദ്ധതി
രണ്ടു കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 25ന് ഭരണാനുമതി നല്‍കി. പദ്ധതി പ്രാവര്‍ത്തികമാക്കുവാനുള്ള നടപടികള്‍ നടക്കുന്നു.

ശബരിമല പുണ്യദര്‍ശന്‍ കോംപ്ലക്‌സ് പദ്ധതി
4.99 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 2017 സെപ്റ്റംബര്‍ 26 ന് ഭരണാനുമതി നല്‍കി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പദ്ധതി സഹായകമാകും.

കോന്നി-ആനമ്യൂസിയം-നവീകരണ പദ്ധതി
കോന്നി ആന്നക്കൂടുമായി ബന്ധപ്പെട്ട ആനമ്യൂസിയം നവീകരണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

കോന്നി-അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അടവിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

ആറന്മുള ഡെസ്റ്റിനേഷന്‍ ഡെവലപ്‌മെന്റ് പദ്ധതി
രണ്ട് ഘട്ടങ്ങളായി നിര്‍വഹിച്ച ആറന്മുള സത്രക്കടവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു.

ഇലവുംതിട്ട-മൂലൂര്‍ സ്മാരകം നവീകരണം പദ്ധതി
ഇലവുംതിട്ടയിലെ സരസകവി മൂലൂരിന്റെ സ്മാരകത്തിന്റെ 49 ലക്ഷം രൂപയുടെ സൗന്ദര്യവത്കരണ പദ്ധതികള്‍ പൂര്‍ത്തിയാക്കി.

തിരുവല്ല സത്രം സൗന്ദര്യവത്കരണം പദ്ധതി
വൈഷ്ണവ ഭക്തര്‍ കൂടുതല്‍ എത്തുന്ന തിരുവല്ല സത്രം കോംപ്ലക്‌സില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 17 ലക്ഷം രൂപയുടെ പദ്ധതി 2017 ഒക്‌ടോബര്‍ അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് പൂര്‍ത്തീകരിച്ചു.

കുളനട അമിനിറ്റി സെന്റര്‍ ചുറ്റുമതില്‍ നിര്‍മ്മാണം പദ്ധതി
ശബരിമല തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകരെത്തുന്ന കുളനട അമിനിറ്റി സെന്ററിന്റെ ചുറ്റുമതില്‍ കെട്ടിസംരക്ഷിക്കുന്നതിനായി 2018 ജൂലൈ 28 ന് അനുവദിച്ച 23.3 ലക്ഷം രൂപയുടെ പദ്ധതി ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി പദ്ധതിനടപ്പാക്കുന്നു.

ലയാലപ്പുഴ പില്‍ഗ്രിം ഷെല്‍റ്റര്‍ ചുറ്റുമതില്‍ നിര്‍മ്മാണം പദ്ധതി
ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മലയാലപ്പുഴ ക്ഷേത്രത്തിന് സമീപത്തുള്ള ഡി.ടി.പി.സി യുടെ അമിനിറ്റി സെന്റര്‍ ചുറ്റുമതില്‍ കെട്ടിസംരക്ഷിക്കുന്നതിനും മറ്റ് അടിയന്തര പ്രവര്‍ത്തികളും നിര്‍വഹിക്കുന്നതിനായി 2018 ജൂലൈ 28ന് അനുവദിച്ച 14.5 ലക്ഷം രൂപയുടെ പദ്ധതി ജില്ലാ നിര്‍മ്മിതി കേന്ദ്രം വഴി പദ്ധതിനടപ്പാക്കുന്നു.

ബാര്യര്‍ ഫ്രീ ടൂറിസം പദ്ധതി
അംഗവൈകല്യം ഉള്ളവര്‍ക്കായി ബാര്യര്‍ഫ്രീ ടോയ്‌ലറ്റുകളുടെ നിര്‍മ്മാണം ജില്ല നിര്‍മ്മിതി കേന്ദ്രം വഴി നടപ്പിലാക്കിവരുന്നു. അടൂര്‍ പുതിയകാവിന്‍ചിറ, തിരുവല്ല സത്രം എന്നിവിടങ്ങളിടെ പ്രവര്‍ത്തികള്‍ പുര്‍ത്തീകരിച്ചു. പദ്ധതിയിലെ രണ്ടാം ഘട്ടമായി തുടര്‍ന്നുള്ള ആറ് ഡെസ്റ്റിനേഷനുകളിലെ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.

പ്രളയം ബാധിച്ച കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍
ഡി.ടി.പി.സി യുടെ ആറന്മുള ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, തിരുവല്ല സത്രം, കോഴഞ്ചേരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ 2018 ലെ പ്രളയം ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി 13 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സംസ്ഥാന നിര്‍മ്മിതി കേന്ദ്രം വഴി നടപ്പിലാക്കിവരുന്നു.

സാംസ്‌കാരിക പരിപാടികള്‍/മറ്റ് പ്രവര്‍ത്തനങ്ങള്‍
ജില്ലയിലെ ഗ്രാമങ്ങളിലേക്ക് ടൂറിസം സാധ്യകള്‍ വ്യാപിപ്പിക്കുന്നതിനായി ഭാഗമായി പത്തനംതിട്ട ഡി.ടി.പി.സി ‘ഗ്രാമീണ ടൂറിസം’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അയിരൂര്‍ കഥകളി ക്ലബ്ബിനായി ഒരുലക്ഷം രൂപയുടെ ധനസഹായം എല്ലാവര്‍ഷവും നല്‍കും.

ജില്ലയിലെ പ്രധാന കലാരൂപമായ പടയണിയെ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സി ജില്ലയിലെ എല്ലാ പടയണികളേയും കോര്‍ത്തിണക്കി പടയണി കലണ്ടര്‍ പുറത്തിറക്കി.

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ജില്ലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും വിവരങ്ങള്‍ നല്‍കുന്നതിനായി തിരുവല്ല റയില്‍വെ സ്‌റ്റേഷന്‍, പന്തളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു. 2017, 2018, 2019 വര്‍ഷങ്ങളില്‍ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് ടൂറിസം ദിനാചരണം സംഘടിപ്പിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി.ടി.പി.സി യുടെ തിരുവല്ല സത്രം, കുളനട അമിനിറ്റി സെന്റര്‍, പെരുന്തേനരുവി ടൂറിസം സെന്റര്‍ എന്നിവ നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത

0
കോട്ടയം: സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ...

കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം

0
കൊച്ചി: കൊച്ചി ബിപിസിഎൽ റിഫൈനറിക്കുള്ളിൽ തീപിടുത്തം. ഹൈ ടെൻഷൻ ലൈനിന് തീപിടിച്ചു....

സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര മേഖലയില്‍ ജനങ്ങള്‍ വലഞ്ഞു

0
റാന്നി: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് നടന്ന സ്വകാര്യ ബസ് പണിമുടക്കില്‍ മലയോര...