ഒമിക്രോൺ മുൻകരുതലുകൾ ; മുതുമലയിൽ വിനോദസഞ്ചാരികളുടെ വരവ്‌ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂർ : ഒമിക്രോൺ ആശങ്കയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മുതുമലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. മുതുമലയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന വിനോദസഞ്ചാരികളുൾപ്പെടെയുള്ളവർക്ക് കർശന വൈദ്യപരിശോധന നടത്താൻ ജില്ലാഭരണകൂടം തീരുമാനിച്ചിരുന്നു. ഇതോടെ അന്തഃസംസ്ഥാന അതിർത്തികളിലെത്തുന്നവർക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ബാധകമാക്കിയിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ വിനോദസഞ്ചാരികളുടെ എണ്ണം നവംബർ മാസത്തിലേതിനേക്കാൾ കുത്തനെ കുറഞ്ഞു.

അടുത്തിടെയാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള പൊതുപ്രവേശന നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്. ഇതിനെത്തുടർന്ന് നീലഗിരിയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. കനത്ത മഴ പെയ്തതോടെ ഇതു നിലച്ചു. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതോടെ രണ്ടാഴ്ചയായി സഞ്ചാരികളുടെ വരവ് ക്രമാതീതമായി വർധിക്കാൻ തുടങ്ങി. ഇതിനിടയിലാണ് ഒമിക്രോണിന്റെ വരവ്. കേരളത്തെയും കർണാടകത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന മുതുമല, ഗൂഡലൂർ, മസിനഗുഡി മേഖലകളിൽ ഇപ്പോൾ വിനോദസഞ്ചാരികളുടെ വരവ് കുറവാണ്. ഇതോടെ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ആവശ്യത്തിന് കച്ചവടമില്ലാതായി. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾക്ക് ഒരാഴ്ചയിലേറെ ബാക്കിയുള്ളതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...