‘അഖണ്ഡ’ ബോക്‌സ് ഓഫീസ് ഹിറ്റ് ; ആദ്യ 100 കോടിയുമായി നന്ദമൂരി ബാലകൃഷ്ണ

For full experience, Download our mobile application:
Get it on Google Play

100 കോടി ക്ലബില്‍ ഇടം പിടിച്ച് നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം ‘അഖണ്ഡ’. 100 കോടി നേടുന്ന ബാലകൃഷ്ണയുടെ ആദ്യ ചിത്രം കൂടിയാണ് ‘അഖണ്ഡ’. തെലുങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും മാത്രം 43 കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. ബാലകൃഷ്ണയുടെ പഞ്ച് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ചിത്രം സമ്പന്നമാണ്. പ്രഗ്വ ജയ്സാള്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജഗപതി ബാബു, നിതിന്‍ മെഹ്ത, ശ്രീകാന്ത്, പൂര്‍ണ, സുബ്ബരാജു, അവിനാഷ്, ശ്രാവണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

ദ്വാരക ക്രിയേഷന്‍സിന്റെ ബാനറില്‍ രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മാണം. സംവിധായകന്‍ ബോയാപട്ടി ശ്രീനു ആണ് രചന. എം.രത്നമാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ ശ്രദ്ധ നേടിയ ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാര്‍’ റിലീസ് ദിനമായിരുന്നു ‘അഖണ്ഡ’ യും പ്രദര്‍ശനത്തിനെത്തിയത്. പ്രീ – റിലീസിലൂടെ മാത്രം ചിത്രം 53 കോടിയാണ് നേടിയത്. കൊവിഡ് പ്രതിസന്ധിയിലും ലോകമെങ്ങും ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് ‘അഖണ്ഡ’ സൃഷ്ടിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...