ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്:  ഈങ്ങാപ്പുഴയില്‍ ടൂറിസ്റ്റ് ബസ്സിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജ് ആണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പരുക്കേറ്റ ഡ്രൈവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്. സംഭവുമായി ബന്ധപ്പെട്ട് ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...