ടൂറിസ്റ്റ് ബസുകളില്‍ യൂണിഫോം കളര്‍കോഡ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടൂറിസ്റ്റ് ബസുകളില്‍ യൂണിഫോം കളര്‍കോഡ് നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. സാവകാശം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ബസ് ഉടമകളെ അറിയിച്ചു. തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. സാവകാശം തേടി ബസ് ഉടമകള്‍ ഗതാഗതമന്ത്രിയെ കണ്ട് ഇന്ന് രാവിലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിരാശയെന്ന് ടൂറിസ്റ്റ ബസുടമകള്‍ പ്രതികരിച്ചു.

ഒരൊറ്റ രാത്രി കൊണ്ട് കളര്‍ കോഡ് നടപ്പാക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടെന്നും ഉടമകള്‍ പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത ഉടന്‍ ഏറ്റെടുക്കുക ബുദ്ധിമുട്ടാണ്. അടുത്ത ഫിറ്റ്നസ് ടെസ്റ്റുവരെ സാവകാശം വേണമെന്നും ഉടമകൾ ആവശ്യപ്പെട്ടു. നിയമ ലംഘനം തടയാൻ മാനദണ്ഡങ്ങൾ കർശനമാക്കിയ സാഹചര്യത്തില്‍ ജി.പി.എസ് ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഇന്നുമുതല്‍ സർവീസ് നടത്താനാവില്ല. അനധികൃത ലൈറ്റ്, ശബ്ദ സംവിധാനം, രൂപമാറ്റം തുടങ്ങിയവയ്ക്ക് അയ്യായിരത്തിൽ നിന്ന് പതിനായിരമായി വർധിപ്പിച്ച പിഴയും ഇന്ന് മുതൽ ഈടാക്കിയേക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌തെന്ന കേസ് ; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

0
ന്യൂഡൽഹി : സഹപ്രവർത്തകയെ ബലാത്സംഗ ചെയ്‌തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ...