അധ്യാപക നിയമന അഴിമതി : എംഎൽഎ മണിക് ഭട്ടാചാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യ അറസ്റ്റില്‍. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന പ്രൈമറി വിദ്യാഭ്യാസ ബോർഡിന്‍റെ മുൻ ചെയർമാനായ അദ്ദേഹത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ജൂണിൽ നീക്കിയിരുന്നു.

അധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന രണ്ടാമത്തെ ടിഎംസി നേതാവാണ് മണിക് ഭട്ടാചാര്യ. മമത മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014 ലാണ് അധ്യാപക നിയമനത്തിൽ അഴിമതി നടന്നത്.

സിബിഐ ആണ് ഈ കേസിൽ അന്വേഷണം നടത്തുന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. മുൻ മന്ത്രി പരേശ് സി അധികാരി അടക്കമുള്ള 13 തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണിക് ഭട്ടാചാര്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി

0
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി....

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ; വി. കുഞ്ഞികൃഷ്ണന്‍ എംഎല്‍എയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ടി.ഐ മധുസൂദനന്‍

0
കണ്ണൂര്‍: പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന് വക്കീല്‍ നോട്ടീസ് അയച്ച് ടി.ഐ...

ഹോളോ ബ്രികിസ് യൂണിറ്റിന്‍റെ മറവിൽ വ്യാജമദ്യ നിർമാണം ; 1350 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

0
കൊച്ചി: ഓണത്തിന് വ്യാജ മദ്യമുണ്ടാക്കാൻ എത്തിച്ച 1350 ലിറ്റര്‍ സ്പിരിറ്റ്...

സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ;...

0
തിരുവനന്തപുരം : സമരം ശക്തമാക്കാൻ എൽ പി എസ് ടി റാങ്ക്...