ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ, 36,000 രൂപ പിഴ ; ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നടപടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പെരുമണ്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ വിനോദയാത്ര തുടങ്ങും മുമ്ബ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്.ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കി. മൈസൂരില്‍ നിന്നുള്ള ഉല്ലാസയാത്ര കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങവെ രണ്ടു ബസുകള്‍ പുന്നപ്രയിലും തകഴിയിലുംവച്ച്‌ ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ്‌ പിടികൂടി. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ടുബസിനുമായി 36,000രൂപ പിഴ ചുമത്തി. പത്തനംതിട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ‘കൊമ്പന്‍’എന്ന പേരുള്ള ബസുകള്‍.

പൂത്തിരി കത്തിക്കാന്‍ ഒരു ബസിന് മുകളില്‍ സ്ഥിരം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസിലെ ഇലക്‌ട്രിക്ക് സംവിധാനം ഉപയോഗിച്ച്‌ പൂത്തിരി കത്തിക്കുന്നത്. കഴിഞ്ഞ ദിവസം തീ പടര്‍ന്നത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നാണ് കണ്ടെത്തല്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്.

പൂത്തിരി കത്തിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പിനോട് വിശദീകരണം തേടിയിരുന്നു. അമ്പലപ്പുഴയില്‍വച്ച്‌ ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് ഒരു ബസ് വഴിതിരിച്ചു വിട്ടെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍നടപടികള്‍ക്കായി ബസുകള്‍ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. തിങ്കളാഴ്ച വൈകിട്ട് 4.30ന് ബസുകള്‍ കോളേജിലെത്തി വിദ്യാര്‍ഥികളെ ഇറക്കി. ഹൈക്കോടതി നിര്‍ദേശപ്രകാരം ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കൊല്ലം എന്‍ഫോഴ്‌സമെന്റ് ആര്‍ടിഒ അന്‍സാരിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ബിനു കുഞ്ഞുമോന്‍, എഎംവിഐമാരായ സിജു, രഥിന്‍ മോഹന്‍ എന്നിവരടങ്ങിയ സംഘം കോളേജിലെത്തിയിരുന്നു.

അഞ്ചാലുംമൂട് സിഐ ദേവരാജനും സംഘവും ഒപ്പമുണ്ടായി. ഉദ്യോഗസ്ഥര്‍ ബസുകള്‍ വിശദമായി പരിശോധിച്ചു. ഡ്രൈവറുടെ മൊഴിരേഖപ്പെടുത്തി. നിയമവിരുദ്ധമായി സ്ഥാപിച്ച ലൈറ്റും സ്‌പീക്കറും ഫിലിമും നീക്കം ചെയ്‌തശേഷം ഒരാഴ്‌ചയ്ക്കകം പത്തനംതിട്ട മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കി. ഡ്രൈവറില്‍നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ബുധനാഴ്ച ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...