കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ സ്വിഫ്റ്റ് സ്വകാര്യ കമ്പനിയല്ലെന്നും ഡയറക്റ്റര്‍മാരെ നിയമിക്കുന്നത് സര്‍ക്കാരാണെന്നും നിയമസഭയില്‍ മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ളതാണ് കെ സ്വിഫ്റ്റ്. ഹൈക്കോടതി തീരുമാനമുള്ളത് കൊണ്ടാണ് കെ സ്വിഫ്റ്റ്ല്‍ എം പാനല്‍ ജീവനക്കാരെ നിയമിക്കാത്തത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള യോഗ്യതയുള്ള എം പാനല്‍ ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും സഭയില്‍ മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായിയാണ് ഇലക്‌ട്രിക് ബസുകള്‍ വാങ്ങുന്നത്. കെഎസ്‌ആര്‍ടിസി ലാഭാകരമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

കെ സ്വിഫ്റ്റിന്റെ കീഴില്‍ ഇലക്‌ട്രിക് ബസുകള്‍ സിറ്റി സര്‍വ്വീസിന് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു സഭയില്‍ വ്യക്തമാക്കി. കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുഴുവനായിട്ട് നല്‍കാന്‍ കഴിഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷമാണെന്നും തുടര്‍ ഭരണം വന്നത് കൊണ്ട് മാത്രമാണ് കെഎസ്‌ആര്‍ടിസി നില നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സമ്പത്തിക പ്രതിസന്ധിയിലും ശമ്പള പരിഷ്‌കരണം നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയവും അപ്രതീക്ഷിതമായി ഉണ്ടാകുന്ന വില വര്‍ദ്ധയുമാണ് കെഎസ്‌ആര്‍ടിസി യുടെ താളം തെറ്റുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...