കുടമാളൂരിലെ ആശുപത്രിയുടെ കെട്ടിട നമ്പര്‍ തിരുത്തി നല്‍കി വായ്പാ തട്ടിപ്പിന് കൂട്ടുനിന്നു ; അയ്മനം പഞ്ചായത്തിനെരെ എന്‍ഫോഴ്‌സ് ഡയറക്ടേറ്റ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  കെട്ടിടനമ്പര്‍ തിരുത്തി പണം തട്ടിയ സംഭവത്തില്‍ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്ത് സെക്രട്ടറി സോണി മാത്യുവിനെ ഇഡി വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധനയ്ക്കായി വാങ്ങി. അയ്മനം പഞ്ചായത്തില്‍ മാത്രം കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. അയ്മനം പഞ്ചായത്ത് എട്ടാം വാര്‍ഡായ കുടമാളൂരിലെ സ്വകാര്യ ആശുപത്രിക്ക് ബഹുനില കെട്ടിടം പണിയാന്‍ പദ്ധതിയിട്ട് ബാങ്ക് വായ്പ തരപ്പെടുത്തുകയും പുതിയ കെട്ടിടം പണിതെന്നു കാണിക്കാന്‍ പഴയ കെട്ടിടത്തിന് പുതിയ നമ്പര്‍ നല്‍കുകയുമായിരുന്നു.

പുതിയ കെട്ടിടമാണെന്നുള്ള വ്യാജരേഖയും നിര്‍മ്മിച്ചതായാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിനെ വിശ്വസിപ്പിക്കാനായി ഈ രേഖയാണ് നല്‍കിയത്. ഇത് സംബന്ധിച്ച് ഇ.ഡി പഞ്ചായത്തില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പഞ്ചായത്ത് സെക്രട്ടറി സോജന്‍ മാത്യൂവിനെ ഇന്നലെ ഇ.ഡി ഒഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്. കോഴിക്കോടും കൈക്കൂലി വാങ്ങി കെട്ടിടനമ്പര്‍ തിരുത്തി നല്‍കിയ സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെട്ടിടനമ്പര്‍ തിരുത്തി ഉദ്യോഗസ്ഥര്‍ പണം തട്ടിയതായി ആരോപണം ഉയര്‍ന്നിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...