സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് തീക്കൊള്ളികൊണ്ട് അടിച്ചു ; യുവതി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : സ്ത്രീധന തുകയുടെ ബാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) യ്ക്കാണ് അടിയേറ്റത്. മുഖത്തു പൊള്ളലേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച്‌ ഹസീന പറയുന്നതിങ്ങനെ – ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനമായി 50,000 രൂപ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്.

അടുത്തിടെ ഭര്‍ത്താവ് ഒരു കേസില്‍ പോലീസ് പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താന്‍ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടകേസ് തള്ളി കോടതി

0
കൊച്ചി : സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ കോൺഗ്രസ്...

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ , പ്രതികളുടെ ജാമ്യം റദ്ദാക്കണം ; ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

0
ആലപ്പുഴ : മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ...

പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് എകെ ബാലൻ

0
കൊച്ചി : പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ്...

വിഴിഞ്ഞത്ത് ‘300 കോടിയുടെ കരാർ’ , മലപ്പുറം സ്വദേശിക്കായി തിരച്ചിൽ

0
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ അതോറിറ്റിയുടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് 300...