അതിരപ്പിള്ളി, വാഴച്ചാല്‍, മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു ; ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും മലക്കപ്പാറയുമാണ് അടച്ചത്. നേരത്തെ വാഴച്ചാല്‍ വനമേഖലയിലെ ആദിവാസി ഊരില്‍ 20പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് വ്യാപനം ശക്തമായതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കൊറോണ വൈറസ് പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ 31 വരെ അടച്ചു . പ്രകൃതിപഠന ക്യാമ്പുകള്‍ ഉള്‍പ്പെടെ റദ്ദാക്കി.

പാലക്കാട് ജില്ലയില്‍ സൈലന്റ് വാലി ദേശീയേ‍ാദ്യാനം, പറമ്പികുളം കടുവ സംരക്ഷണകേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂര്‍ മയില്‍ സങ്കേതം, ശിരുവാണി എന്നീ ഇക്കേ‍ാ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. ഇന്നുമുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. തല്‍ക്കാലത്തേക്ക് വാരാന്ത്യ ലോക്ഡൗണ്‍ വേണ്ടെന്നാണ് കോവിഡ് കോര്‍ കമ്മിറ്റി തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...