Wednesday, May 14, 2025 8:07 pm

മു​റി കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു സെ​മി​ത്തേ​രി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​ ഇ​റ്റ​ലി​ക്കാ​ര​​ന്‍ ; സംഭവം വാഗമണ്ണില്‍

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: വാ​ഗ​മ​ണ്ണി​ലെ​ത്തി​യ ഇ​റ്റ​ലി​ക്കാ​ര​നാ​യ വി​നോ​ദ​സ​ഞ്ചാ​രി താ​മ​സ​സൗ​ക​ര്യം കി​ട്ടാ​തെ ഉ​റ​ങ്ങി​യ​ത് പ​ള്ളി​സെമിത്തേ​രി​യി​ല്‍. ശ​നി​യാ​ഴ്ച രാ​ത്രി വാ​ഗ​മ​ണ്ണി​ലെ​ത്തി​യ വി​ദേ​ശ പൗ​ര​നാ​ണു റി​സോ​ര്‍​ട്ടു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും മു​റി കിട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു സെ​മി​ത്തേ​രി​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​ശേ​ഷം മ​ട​ങ്ങേ​ണ്ടി ​വ​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞു പോ​ലീ​സ് ഇ​യാ​ളെ തേ​ടി​യി​റ​ങ്ങി​യെ​ങ്കി​ലും ക​ണ്ടെ​ത്ത​നാ​യി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30-നു ​പ​ള്ളി​യി​ലേ​ക്കു പോ​യ​വ​ര്‍ വാ​ഗ​മ​ണ്‍ പു​ള്ളി​ക്കാ​നം റോ​ഡി​ലെ ച​ര്‍​ച്ച്‌ ഓ​ഫ് ക്രൈ​സ്റ്റി​ന്റെ  സെ​മി​ത്തേ​രി​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ ഇ​റ​ങ്ങി​വ​രു​ന്ന​തു ക​ണ്ടു പോ​ലീ​സി​നു വി​വ​രം കൈ​മാ​റി. പ​ക്ഷേ പോ​ലീ​സ് എത്തുന്നതിനു തൊ​ട്ടു​മു​ന്‍​പു വി​ദേ​ശി ബ​സി​ല്‍ ക​യ​റി പോ​യി. എ​ട്ടു​മ​ണി​ക്കു കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ബ​സി​ലാ​ണ് ഇയാ​ള്‍ ക​യ​റി​യ​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഫ്ര​ഞ്ച് പൗ​ര​നാ​യ മ​റ്റൊ​രു വി​ദേ​ശി​യെ വാ​ഗ​മ​ണ്ണി​ല്‍​നി​ന്നു നി​രീ​ക്ഷ​ണ​ത്തി​നു ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐസലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്കു മാ​റ്റി. കൊ​റോ​ണ ഭീ​തി​യെ തു​ട​ര്‍​ന്ന് വാ​ഗ​മ​ണ്ണി​ലെ റി​സോ​ര്‍​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും അടഞ്ഞു​ കി​ട​ക്കു​ക​യാ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി...

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

0
കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ്...

കിളിമാനൂരിൽ സുഹൃത്തിൻ്റെ കഴുത്തറുത്ത് യുവാവ്

0
തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു. കാനാറ സ്വദേശി അൻസീർ...

കണ്ണൂരിൽ സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

0
കണ്ണൂർ: മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രാഹുൽ മങ്കൂട്ടത്തിൽ...