രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട വിദേശ വനിതയ്ക്കു തുണയായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് 19 ആശങ്കയെ തുടര്‍ന്ന്  താമസിക്കാന്‍ മുറി ലഭിക്കാതെ രാത്രിയില്‍ നഗരത്തില്‍ ഒറ്റപ്പെട്ട വിദേശ വനിതയ്ക്കു തുണയായി പോലീസ്. ഡല്‍ഹിയില്‍ നിന്ന് എത്തിയ അര്‍ജന്റീന സ്വദേശി മരിയയാണ് സഹായം ലഭിക്കാതെ വലഞ്ഞത്. രോഗത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ വിശദീകരിച്ച ഉദ്യോഗസ്ഥര്‍ പോലീസ് ആംബുലന്‍സ് എത്തിച്ച്‌ ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടു പോയി. രോഗം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താമസിക്കാന്‍ മുറി നല്‍കുമെന്നു പോലീസ് പറഞ്ഞു.

മെഡിക്കല്‍ കോളജ് ജംക്‌ഷനിലെ ഹോട്ടലിലായിരുന്നു ഇവര്‍ മുറി ബുക്ക് ചെയ്തിരുന്നത്. കോവിഡ് 19 ഭീഷണിയുടെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ മുറി നിഷേധിച്ചതോടെ തമ്പാനൂരില്‍ എത്തി. പിന്നീട് നഗരത്തിലെ പല ഹോട്ടലുകളിലും അന്വേഷിച്ചെങ്കിലും ആരും മുറി നല്‍കിയില്ല. സഹായം അഭ്യര്‍ഥിച്ചു സമീപിച്ചപ്പോള്‍ വഴിയാത്രക്കാരില്‍ പലരും മുഖം പൊത്തി മാറി നടന്നു. പിന്നീട് പാളയത്ത് യൂണിവേഴ്സിറ്റി ലൈബ്രറിക്കു സമീപം കരഞ്ഞു തളര്‍ന്നു നിന്ന ഇവരെ പിങ്ക് പോലീസും കന്റോണ്‍മെന്റ് പോലീസും ചേര്‍ന്നു സഹായിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...