താമരശ്ശേരി : കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടുപേര്‍ വനപ്രദേശത്ത് കുടുങ്ങി. കാസര്‍കോട് സ്വദേശിയായ മുഹമ്മദും സഹോദരനുമാണ് വഴിയറിയാതെ രാത്രിയില്‍ വനത്തില്‍ കുടുങ്ങിയത്.
രാവിലെ മല കയറിയ ഇവര്‍ വൈകിട്ടോടെയുണ്ടായ കാറ്റിലും മഴയിലും അകപ്പെട്ടു. ഇതോടെ ഇരുട്ട് വ്യാപിച്ചതിനാല്‍ പുറത്തേക്കുള്ള വഴി കണ്ടെത്താനായില്ല. കോഴിക്കോട് ഭാഗത്ത് ജോലി ചെയ്യുന്ന ഇവര്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. നരിക്കുനിയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും വനപാലകരും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്.