വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു ; ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാനെത്തിയ എസ്‌.ഐയുടെ തലക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിമാനം അന്തരീക്ഷ ചുഴിയില്‍പ്പെട്ട് ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്യാനെത്തിയ എസ്‌ഐയ്ക്ക് തലക്ക് ഗുരുതര പരിക്ക്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടു. വിമാനം ലാന്‍ഡ് ചെയ്യാന്‍ അഞ്ച് മിനിറ്റ് മാത്രം  അവശേഷിക്കുമ്പോഴായിരുന്നു അപകടം. ഇതേതുടര്‍ന്ന് വിമാനം നെടുമ്പാശ്ശേരിയില്‍ തിരിച്ചിറക്കി.

പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനം ശക്തമായി ഉലഞ്ഞതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വിമാനത്തിലെ ഒരു എയര്‍ ഹോസ്റ്റസിനും കവരത്തി എസ്.ഐ അമീര്‍ ബിന്‍ മുഹമ്മദി (ബെന്നി) നുമാണ് പരുക്കേറ്റത്. എയര്‍ ഹോസ്റ്റസിന്റെ കൈ ഒടിഞ്ഞു. ബെന്നിയുടെ തലയിലാണ് പരുക്ക്.

ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് കവരത്തിയിലേക്ക് മടങ്ങുമ്പോഴായിരുന്നു എസ്.ഐയ്ക്ക് പരുക്കേറ്റത്.  ഉച്ചയ്ക്ക് 11.30 നാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയില്‍   നിന്നു കവരത്തിയിലേക്ക് പുറപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ തിരിച്ചിറക്കിയത്. 22 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ ഹോട്ടലിലേക്ക് മാറ്റി. ഞായറാഴ്ച മറ്റൊരു വിമാനത്തില്‍ ഇവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കും. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് ഈ വിമാനം പിന്നീട് ബംഗളൂരുവിലേക്ക് പോയി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...

അതിവേ​ഗ റെയിൽ പദ്ധതി റിപ്പോർട്ട് ലഭിച്ചു ; ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് വിദ​ഗ്ധസമിതി...

0
തിരുവനന്തപുരം: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ....