ടൂറിസ്റ്റ് വീസക്കാര്‍ക്കും തിങ്കളാഴ്ച മുതല്‍ യു.എ.ഇയിലേക്ക് നേരിട്ട് പ്രവേശനം

For full experience, Download our mobile application:
Get it on Google Play

അബുദാബി : തിങ്കളാഴ്ച മുതൽ ടൂറിസ്റ്റ് വീസക്കാർക്കും യുഎഇ യിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) യും ദേശീയ ദുരന്ത നിവാരണ സമിതിയും അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്കാണ് പ്രവേശനം അനുവദിക്കുക.

ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം. യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുളളവർക്കും ഇത്തരത്തിൽ പ്രവേശനം അനുവദിക്കും.

മോഡേണ, ഫൈസർ-ബയോടെക് , ജോൺസൺ ആൻഡ് ജോൺസൺ, ഓക്സ്ഫോർഡ്/ആസ്ട്ര സെനേക, കോവിഡ്ഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക് കൊറോണ വാക്സിൻ എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകൾ. ഇതിൽ കോവിഷീൽഡാണ് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....