സാലറി സര്‍ട്ടിഫിക്കറ്റില്‍ ജഡ്ജിയുടെ കള്ളഒപ്പ് പത്തനംതിട്ട ലേബര്‍കോടതി ജീവനക്കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാലറി സര്‍ട്ടിഫിക്കറ്റില്‍ ജഡ്ജിയുടെ കള്ളഒപ്പ് പത്തനംതിട്ട ലേബര്‍കോടതി ജീവനക്കാരന്‍ അറസ്റ്റില്‍. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. വര്‍ക്കല മേലേവെട്ടൂര്‍ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടില്‍ അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കള്ള ഒപ്പിന്റെ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചതോടെ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയെങ്കിലും അനൂപ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ വര്‍ക്കലയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന അനൂപിനെ പോലീസ് പിടികൂടുകയായിരുന്നു. 2019 ല്‍ നടന്ന സംഭവത്തില്‍ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിവരികയായിരുന്നു പോലീസ്. സാലറി സര്‍ട്ടിഫിക്കറ്റില്‍ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിട്ടാണ് ഇയാള്‍ തേവള്ളി എസ്ബിഐ ബാങ്കില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത്.

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി സര്‍ട്ടിഫിക്കറ്റ് ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ജഡ്ജി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയില്‍ കേസെടുത്തതോടെ അനൂപിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പിന്നീട് ജോലിയില്‍ തിരികെ പ്രവേശിച്ച ഇയാള്‍ക്ക് പത്തനംതിട്ട ലേബര്‍ കോടതിയിലേക്ക് മാറ്റം ലഭിച്ച് ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...