കാക്കനാട് ലഹരിവേട്ട ; അന്വേഷണ സംഘം ചെന്നൈയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ 11 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ പുതിയ കണ്ടെത്തുലുകൾ. കൊച്ചിയിലേക്ക് നാലംഗ സംഘം മയക്ക് മരുന്ന് എത്തിച്ചത് ചെന്നൈയിൽ നിന്നെന്ന് അന്വേഷണ സംഘം. ചെന്നൈയിൽ നിന്ന് ലഹരി മരുന്ന് കൊണ്ട് വന്ന ഏജന്റിനെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതികളെ ചെന്നൈയിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലും നിലവിലെ 6 പേരെയും പ്രതി ചേർക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

കാക്കനാട് എംഡിഎംഎ കേസിൽ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ തയ്ബയുടെ അറസ്റ്റ് എക്‌സൈസ് ക്രൈബ്രാഞ്ച് രേഖപ്പെടുത്തി. ലഹരി കടത്ത് കേസിൽ തയ്ബയെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥർ വിട്ടയച്ചിരുന്നു. കേസിൽ യുവതിയുടെ പങ്ക് സ്ഥിരീകരിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ ആറാം പ്രതിയാണ് തിരുവല്ല സ്വദേശി തയ്ബ. പോണ്ടിച്ചേരിയിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചത് തയ്ബ ഉൾപ്പെടെ നാല്‌പേരാണ്. ലഹരിക്കടത്ത് കേസിൽ തയ്ബ സെക്യൂരിറ്റി ഗാർഡായി പോയിരുന്നതായാണ് അന്വേഷണ സഘത്തിന്റെ കണ്ടെത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....