വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാർ : മറയൂർ സന്ദർശിച്ചു മടങ്ങവേ വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു. എറണാകുളം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിൽ വെച്ച് കാറിന് തീപിടിക്കുകയായിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശി സജീവ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാർ ആണ് അഗ്നിക്കിരയായത്. മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സംഘം കന്നിമലയ്ക്ക് സമീപത്തു വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ട് പെട്ടെന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിയ ഉടൻ തന്നെ വാഹനത്തിൽ വലിയ രീതിയിൽ ആളിപ്പടരുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കാരണം വൻ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. മൂന്നാറിലെ അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. മൂന്നാർ പോലീസ് പിന്നീട് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്ക് പകരം വിരമിച്ച സൈനികർ ; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യൻ ഡ്രൈവർമാർക്ക്...

0
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ...

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...