മണ്ണിടിച്ചിൽ ; ഇല്ലിക്കൽക്കല്ല് റോഡിൽ പെട്ടുപോയ വിനോദസഞ്ചാരികളെ മറ്റൊരു വഴിയിലൂടെ പുറത്തെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണ്ണിടിച്ചിലിനെ തുടർന്ന് ഇല്ലിക്കൽക്കല്ല് റോഡിൽ പെട്ടുപോയ വിനോദസഞ്ചാരികളെ മറ്റൊരു വഴിയിലൂടെ പോലീസ് പുറത്തെത്തിച്ചു. ടൂറിസ്റ്റുകളായി എത്തിയവരാണ് റോഡിൽ കുടുങ്ങിയത്. കോട്ടയം ജില്ലയിൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. രാത്രി 7 മുതൽ രാവിലെ 7 വരെ കർശന ഗതാഗത നിയന്ത്രണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി.

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവ് പള്ളിക്ക് സമീപവും വെള്ളം കയറി. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ഹൈഡ്രോളജി വകുപ്പിന്റെ സ്കെയിലിൽ അപകടനിരപ്പ് കടന്നു. കഴി‍ഞ്ഞ ദിവസം വെള്ളം കയറിയ എരുമേലി ഇരുമ്പൂന്നിക്കര ഹസ്സന്‍പടി കോയിക്കക്കാവ് ആശാന്‍കോളനി റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളില്‍ ഞായറാഴ്ച വൈകീട്ടോടെ വീണ്ടും വെള്ളം കയറി. ഈ മേഖലയിൽ കനത്ത മഴ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ചേന്തി അനില്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിന് ക്ഷമ ചോദിക്കുന്നതായി ജയില്‍ നിന്ന്...

കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം , ഒരാൾ അറസ്റ്റിൽ

0
തൃശൂര്‍: കൊരട്ടില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...