തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുവന്നിരുന്നു. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.

ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടികളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകൾ എത്തിയാൽ തടയുമെന്നായിരുന്നു സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും വെച്ച് ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്‍റ് പോലീസ് സഹായം തേടിയിട്ടുണ്ട്.

കെ എസ് ആർ ടി സിയുടെ പുതുതായി തുടങ്ങുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളാണ് ഇന്ന് മുതൽ നിരത്തിലിറങ്ങുത്. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും ബസുകൾ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്റിനേയും റെയിൽവേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും ഇന്ന് തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്‌, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ്‌ സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ – റെയിൽ സർക്കുലർ സർവീസ്‌. അരമണിക്കൂർ ഇടവിട്ട് ബസുകൾ സർവീസ് നടത്തും. രണ്ട് ബസാണ്‌ ഇത്തരത്തിൽ സർവീസ് നടത്തുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...

ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം ; സ്വകാര്യ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ...