കർഷകരുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചു ; കർഷക സമരം പരിസമാപ്തിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഒന്നര വർഷത്തോളമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് അവസാനമായേക്കുമെന്ന് സൂചന. താങ്ങുവില അടക്കം കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മിക്കതും കേന്ദ്രസർക്കാർ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. കർഷക സംഘടനകൾക്ക് കേന്ദ്രം രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ട്. സർക്കാരുമായി നാളെ ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കർഷക സംഘടനകൾ വ്യക്തമാക്കുന്നത്. സമരം പിൻവലിച്ചാൽ കർഷക സംഘടന നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇക്കാര്യത്തിലടക്കം നാളെ ചർച്ച നടത്തിയ ശേഷം സംയുക്ത കിസാൻ മോർച്ച യോഗം ചേരും. തുടർന്നാകും സമരം പിൻവലിക്കുന്ന കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുക. എംഎസ്പി സംബന്ധിച്ച കാര്യങ്ങൾക്ക് ഒരു കമ്മിറ്റി രൂപീകരിക്കാമെന്നും വൈക്കോൽ കത്തിച്ചതടക്കം കർഷകരുടെ പേരിലുള്ള മുഴുവൻ കേസുകളും പിൻവലിക്കുമെന്നും കർഷക സംഘടനകൾക്ക് അയച്ച കത്തിൽ കേന്ദ്രം പറയുന്നു. നേരത്തെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രം പിൻവലിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...