ബിഹാറിൽ വിഷ മദ്യദുരന്തം; മരണം 40 ആയി

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. നിരവധി ആളുകൾ അനധികൃത മദ്യം കഴിച്ചതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യദുരന്തം ഉണ്ടായത്. സിവാനിൽ മാത്രം മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി എസ്.പി ശിവൻ അമിതേഷ് കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരാളെ അറസ്റ്റ് ചെയ്യുകയും ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം മരണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ ഏജൻസി രൂപീകരിച്ചു.

ബിഹാറിൽ സമ്പൂർണ മദ്യനിരോധനമാണ് ഏർപ്പെടുത്തിയതെങ്കിലും മദ്യമാഫിയകളാണ് ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകുന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് മഘർ, ഔരിയ പഞ്ചായത്തുകളിൽ മൂന്നുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി ആദ്യവിവരം ലഭിച്ചത്. അതിനിടെ, കൃത്യ വിലോപത്തിന് ഗവാൻപൂർ എസ്.എച്ച്.ഒക്കും ഭഗവാൻപൂർ സ്റ്റേഷനിലെ പ്രൊഹിബിഷൻ എ.എസ്.ഐക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിവാൻ ഡി.എം മുകുൾ കുമാർ ഗുപ്ത പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രൊഹിബിഷൻ ആൻഡ് എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘവും ദുരന്തത്തെകുറിച്ച് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...