കോട്ടയ്ക്കൽ : കളിച്ചുകൊണ്ടിരിക്കെ 10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ തുളച്ചുകയറിയ കളിപ്പാട്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കളിപ്പാട്ടത്തിന്റെ ഭാഗം കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയശേഷം തുളച്ചുകയറിയ ഇരുമ്പിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി. നെറുകയിലാണ് കളിപ്പാട്ടം തുളച്ചുകയറിയത്. ആസ്റ്റർ മിംസ് ആശുപത്രിയിൽ ഡോ. കെ.ആർ.ഷാജിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആന്തരിക രക്തസ്രാവമോ തലച്ചോറിന് ക്ഷതമോ ഇല്ലെന്ന് സ്കാനിങ്ങിലൂടെ ഉറപ്പുവരുത്തുകയും ചെയ്തു. കുട്ടി സുഖം പ്രാപിച്ചുവരുന്നു.
10 മാസം പ്രായമായ കുട്ടിയുടെ തലയോട്ടിയിൽ തുളച്ചുകയറിയ കളിപ്പാട്ടം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
RECENT NEWS
Advertisment