എയർബാഗിൽ തകരാർ; 10ലക്ഷം കാറുകൾ ടൊയോറ്റ തിരികെ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

എയർബാഗിലെ തകരാറിന് പിന്നാലെ നിരവധി പേർക്ക് പരിക്ക്. 10ലക്ഷം കാറുകൾ തിരികെ വിളിച്ച് ടൊയോറ്റ. ടൊയോറ്റയുടയും ലക്സസിന്റേയും വിവിധ മോഡൽ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. കൃത്യമായ രീതിയിൽ മുന്‍ സീറ്റിലെ എയർ ബാഗ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് അമേരിക്കയിൽ 1 മില്യണ്‍ കാറുകൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് പ്രമുഖ കാർ നിർമാതാക്കളായ ടൊയോറ്റ ബുധനാഴ്ച വിശദമാക്കിയത്. ഒസിഎസ് സംവിധാനത്തിലുണ്ടായ സെന്‍സർ തകരാറാണ് കുഴപ്പത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഒക്യുപെന്‍റ് ക്ലാസിഫിക്കേഷന്‍ സിസ്റ്റമിലെ തകരാർ സൃഷ്ടിക്കുന്ന ഷോർട്ട് സർക്യൂട്ടാണ് എയർ ബാഗിന്റെ പ്രവർത്തനം പ്രശ്നത്തിലാക്കിയത്. 2020-2022 ലെ ടൊയോറ്റ , ലക്സസ് മോഡലുകളാണ് അമേരിക്കയിൽ തിരികെ വിളിച്ചിട്ടുള്ളത്.
ആവലോണ്‍, ആവലോണ്‍ ഹൈബ്രിഡ് 2020-2021, കാംമ്രി, കാംമ്രി ഹൈബ്രിഡ് 2020-2021, കൊറോള 2020-2021, ഹൈലാന്‍ഡർ, ഹൈലാന്‍ഡർ ഹൈബ്രിഡ് 2020-2021, ആർഎവി4, ആർഎവി4 ഹൈബ്രിഡ് 2020-2021, സിയന്ന ഹൈബ്രിഡ് 2021, ലെക്സസ്, ഇഎസ്250 2021, ഇഎസ്300എച്ച് 2020-2022, ഇഎസ്350 2020-2021, ആർഎക്സ് 350 2020-2021, ആർഎക്സ് 450 എച്ച് 2020-2021 എന്നീ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.

ടൊയോറ്റ, ലക്സസ് ഡീലർമാർ ഈ വാഹനങ്ങൾ സൌജന്യമായി പരിശോധിക്കുകയും ഒസിഎസ് സെന്‍സറിൽ തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും ടൊയോറ്റ വിശദമാക്കി. ഫെബ്രുവരി 2024ഓടെ കാർ ഉടമകളെ വിവരം അറിയിക്കുമെന്നും ടൊയോറ്റ വെബ്സൈറ്റിലൂടെ വിശദമാക്കി. ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് തകരാറുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നത് ആണോയെന്ന് അറിയാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. ഈ അടുത്ത കാലത്തെ ടൊയോറ്റയുടെ ഏറ്റവും വലിയ തിരികെ വിളിക്കലാണ് ഇതെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നവംബറിഷ്‍ 1.9 ആർഎവി 4 എസ്യുവി ബാറ്ററി തകരാറിനെ തുടർന്നും ഒക്ടോബറിൽ 751000 ടൊയോറ്റ ഹൈലാന്‍ഡർ ടാബുകളിലെ തകരാർ മൂലവും ടൊയോറ്റ തിരികെ വിളിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...