ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനുള്ള കത്ത് മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണം ; ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പോലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പോലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും. അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമായിരുന്നു പുറത്തുവന്നത്. ഇതിനിടെയാണ് സബ്മിഷനിൽ ട്രൗസർ മനോജിന് കൂൂടി ഇളവിനുള്ള ശ്രമം പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത് കണ്ണൂർ തൂവക്കുന്ന് സ്വദേശിയും കടുങ്ങോൻപയിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മനോജിനെയാണ് ശിക്ഷാ ഇളവ് നൽകി പുറത്തിറക്കാനുള്ള പട്ടികയിൽ ഏഴാമനായി ഉൾപ്പെടുത്തിയത്.

20 വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയിൽ ട്രൗസർ മനോജുമുണ്ടായിരുന്നു. കണ്ണൂർ ജയിൽ സൂപ്രണ്ട് 56 പേരുടെ പട്ടികയാണ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയത്. സർക്കാർ നിർദ്ദേശ പ്രകാരം പ്രത്യേക ഇളവ് നൽകി പ്രതികളെ വിട്ടയക്കുന്നതിന്‍റെ ഭാഗമായി പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് വേണമെന്നായിരുന്നു ആവശ്യം. ജൂൺ 13 നാണ് ഈ റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. പട്ടികയിൽ മൂന്നാമനായി ഇടം പിടിച്ചത് ടിപി കേസിലെ രണ്ടാം പ്രതി ടികെ രജീഷായിരുന്നു. 47, 48 പേരുകൾ അണ്ണൻ സിജിത്ത്, മുഹമ്മദ് ഷാഫി എന്നിവരുടേതായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തിൽ നിന്ന് തലയൂരിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ച് അപകടം : ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

0
പത്തനംതിട്ട : അബാൻ ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി. മദ്യപിച്ച്...