ശമ്പളം മുടങ്ങി ; കടത്ത് നിർത്തുമെന്ന് വള്ളക്കാരൻ

For full experience, Download our mobile application:
Get it on Google Play

കുളനട : ആറുമാസത്തെ ശമ്പളം കുടിശ്ശികയായതോടെ വള്ളം തുഴയുന്നത് നിർത്തുമെന്ന് വള്ളക്കാരന്‍റെ മുന്നറിയിപ്പ്. കടത്തുവള്ളം നിർത്തിയാൽ ഇരുകരകളിലുമെത്താൻ എളുപ്പമാർഗത്തിനായി വള്ളത്തെ ആശ്രയിക്കുന്ന വിദ്യാർഥികളടക്കം നൂറിലധികം ആളുകൾ വലയും. പന്തളം നഗരസഭയുടെ അതിർത്തി പ്രദേശമായ ഐരാണിക്കുടിയെ അച്ചൻകോവിലാറിന്റെ മറുകരയിൽ ആലപ്പുഴ ജില്ലയിൽപ്പെട്ട വെണ്മണി ഗ്രാമപ്പഞ്ചായത്തിലെ പുന്തലയുമായി ബന്ധിപ്പിക്കുന്ന ഐരാണിക്കുടി കടവിലാണ് കടത്ത് വള്ളമുള്ളത്.
പൊതുമരാമത്ത് വകുപ്പിന്റെ ഈ കടത്തുവള്ളമാണ് നിർത്താൻ പോകുന്നതായി കടത്തുവള്ളക്കാരൻ സുരേഷ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഒരുലക്ഷത്തോളം രൂപ ശമ്പളം നൽകാനുണ്ട്.

കടവിൽ സ്ഥിരമായി ഏർപ്പെടുത്തിയിരുന്ന കടത്ത് 2018-ൽ പ്രളയത്തിനുശേഷം വള്ളത്തിന്റെ തകരാറുകാരണം നിന്നുപോയി. പിന്നീട് ഒരു സന്നദ്ധ സംഘടന നൽകിയ വള്ളത്തിലാണ് കടത്ത് നടത്തിയിരുന്നത്. ഇതും കേടായതോടെ കുറച്ചുനാൾ കടത്ത് മുടങ്ങി. പിന്നീട് സേവാഭാരതി നൽകിയ വള്ളത്തിലാണ് ഇപ്പോൾ ആളുകളെ കൊണ്ടുപോകുന്നത്. നൂറനാട്-വെണ്മണി പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ‘ആംബുലൻസ് പാലം’ എന്ന പേരിലറിയപ്പെട്ടിരുന്ന പാലം 2018-ലെ പ്രളയത്തിൽ തകർന്നിരുന്നു. ഇതോടെയാണ് നാട്ടുകാർക്ക് യാത്രാക്ലേശം അനുഭവപ്പെട്ടത്. പിന്നീട് പഴയ കടത്തുവള്ളത്തെത്തന്നെ ഇവർ ആശ്രയിക്കുകയായിരുന്നു. കടത്തുനിന്നാൽ പുലക്കടവ് പാലത്തിലൂടെയോ പന്തളം വലിയപാലത്തിലൂടെയോ വേണം മറുകരയിലെത്താൻ. ഇതിന് 10 കിലോമീറ്റർ സഞ്ചരിക്കണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....