ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനുശേഷം തീരുമാനം : ടി. പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍. ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്ന ശേഷം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാന്‍ പാടില്ലെന്നാണ് ലോക്ക്ഡൗണ്‍ കാലത്ത് സര്‍ക്കാരിന്റെ നിലപാട്. മദ്യശാലകള്‍ അടച്ചപ്പോള്‍ ആധുനിക സംവിധാനമടക്കം ഉപയോഗിച്ച്‌ വാറ്റി. എക്സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം ഒറ്റക്കെട്ടായി ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ചു. കൃത്രിമമായി മദ്യം ഉല്‍പ്പാദിപ്പിച്ചത് കണ്ടെത്തി. വന്‍തോതില്‍ വാഷ് കണ്ടെടുത്തു. വ്യാജ മദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ അനുവദിക്കില്ല. കാര്‍ക്കശ്യത്തോടെ ഇത് തടയും. ബെവ്കോയ്ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയും ഈ കൊവിഡ് ദുരന്തത്തിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ 20 കാരന്‍

0
പത്തനംതിട്ട: കൂടല്‍ വ്യാജ പീഡന പരാതിക്കേസില്‍ നീതി ലഭിച്ചില്ലെന്ന് പോലീസ് അതിക്രമത്തിനിരയായ...

തിരുവനന്തപുരത്ത് 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ...

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്

0
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ പുറത്ത്. ജനറൽ അനസ്തീഷ്യ...

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പോലീസ്

0
എറണാകുളം: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ സിറ്റി പോലീസ്. ബസുകളുടെ...