പ്രവാസികളുടെ മടക്കം ; കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസർക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

‘എവിടെയാണോ അവിടെ നില്ക്കുക’യു.കെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. യുകെ , യുഎസ്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍, ഉദ്യോഗസ്ഥര്‍, അവിദഗ്ധ തൊഴിലാളികള്‍, മത്സ്യബന്ധന ജീവനക്കാര്‍ എന്നിവരെ രാജ്യത്തേയ്ക്ക് തിരിച്ചെത്തിക്കണമെന്ന ഏഴോളം ഹർജികളാണ് കോടതി പരിഗണിച്ചത്. മറ്റുരാജ്യങ്ങളിലുള്ള ജനങ്ങളെ ഇപ്പോള്‍ തിരിച്ചു കൊണ്ടുവരാനാകില്ലെന്ന് എസ്. എ ബോബ്ഡെ വ്യക്തമാക്കി. ഹർജി നാലാഴ്ചത്തേയ്ക്ക് കോടതി നീട്ടിവെയ്ക്കുകയും ചെയ്തു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിർദേശം ഞായറാഴ്ച യുഎഇ മുന്നോട്ടുവെച്ചിരുന്നു. അല്ലാത്തപക്ഷം കർശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നു. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യുഎഇ വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...