ബാര്‍ തൊഴിലാളികളുടെ പുനരധിവാസം :‌ 77.50 ലക്ഷം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി അബ്‌കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ 77.50 ലക്ഷം രൂപ അനുവദിച്ചുവെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. ബോർഡ്‌ വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിൽ നഷ്ടപ്പെട്ട ക്ഷേമനിധി അംഗങ്ങളായ എല്ലാ ബാർ തൊഴിലാളികൾക്കും പരമാവധി സംരക്ഷണവും സഹായവും നൽകും.

തൊഴിൽ നഷ്ടപ്പെട്ടവർ നൽകുന്ന പദ്ധതിയനുസരിച്ച് 2,50,000 രൂപ ടേം ലോണായും 50,000 രൂപ ഗ്രാന്റ് അല്ലെങ്കിൽ സബ്‌സിഡിയും ചേർത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭിച്ച 66 അപേക്ഷകളിൽ യോഗ്യരായ 26 പേർക്ക് ധനസഹായം നൽകാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. നിയമസഭയിൽ മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ ബാർ തൊഴിലാളികളായിരുന്ന അനിൽകുമാർ, അജിത്കുമാർ, സാബു ആന്റണി എന്നിവർക്ക്‌ സഹായധനം വിതരണം ചെയ്തു. ബോർഡ് ചെയർമാൻ സി കെ മണിശങ്കർ, ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ബീനാമോൾ വർഗീസ് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...