കേരള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് സ്വാഗതാർഹമെന്ന് ടിപി രാമകൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എസ് ഐ ആറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത്. ബീഹാറിൽ അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെട്ടു. കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ എൽഡിഎഫ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എസ്ഐആർനെതിരെ യോജിച്ച പ്രക്ഷോഭം വേണോ എന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കട്ടെ. യോജിക്കേണ്ട പല ഘട്ടങ്ങളിലും യുഡിഎഫ് അതിനു തയ്യാറായിട്ടില്ല. ട്രേഡ് യൂണിയൻ സമര സമയത്ത് പോലും യുഡിഎഫ് തുരങ്കം വെച്ചെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...

യുഎഇയിൽ ചൂട് 50 ഡിഗ്രിയിലേക്ക് ; ആശ്വാസമായി കിഴക്കൻ മേഖലകളിൽ 3 ദിവസം മഴയെത്തും

0
ദുബൈ: യുഎഇയിൽ വേനൽച്ചൂട് 50 ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നതിനിടയിൽ രാജ്യത്തിന്റെ വിവിധ...

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...