ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വ്യാജ സന്ദേശം , വട്ടം കറങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും, രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ സന്ദേശം. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. ഈ സന്ദേശം തൃശൂര്‍ കണ്‍ട്രോള്‍ റൂമിന് കൈമാറി. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു, ഉടന്‍ രക്ഷിക്കണം എന്നായിരുന്നു സന്ദേശം. ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസാണ് അന്വേഷണം നടത്തിയത്. കാനാട്ടുകര മേഖലയില്‍ നിന്നാണ് എന്നാണ് സൂചന നല്‍കിയിരുന്നത്.

പോലീസ് പുലര്‍ച്ചെയോടെ എത്തി ഇവിടെയുള്ള ഫ്ലാറ്റുകളിലെല്ലാം പരിശോധന നടത്തി. ഫ്ലാറ്റുകളില്‍ അന്വേഷണം നടത്തിയതിന് പിന്നാലെ സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നു. ഇതില്‍ നിന്ന് കാനാട്ടുകരയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന വയോധികയായ മുന്‍ അധ്യാപികയായിരുന്നു ഫോണ്‍ വിളിച്ചത് എന്ന് കണ്ടെത്തി. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....