സ്വപ്ന വഴി 58 കോടിയെത്തി ; കോൺസുലേറ്റ് സമാന്തര അക്കൗണ്ടിൽ ബാക്കി 4 കോടി മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റിന്റേതായി ആരംഭിച്ച സമാന്തര ബാങ്ക് അക്കൗണ്ട് വഴി സ്വപ്ന സുരേഷും സംഘവും എത്തിച്ചത് 58 കോടിയോളം രൂപ. ഒരേ ബാങ്കില്‍ തന്നെ കോണ്‍സുലേറ്റിന്റെ പേരില്‍ 6 അക്കൗണ്ടുകള്‍ ഉണ്ട്. ഇത്തരത്തില്‍ ഒരു അക്കൗണ്ടിലാണ് 58 കോടി രൂപ എത്തിയത്. എന്നാല്‍ നിലവില്‍ ഈ അക്കൗണ്ടില്‍ 4 കോടി രൂപ മാത്രമാണ് അവശേഷിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്കുള്ള റെഡ് ക്രസന്റിന്റെ സഹായമായ 20 കോടി രൂപയടക്കം എത്തിയത് ഈ അക്കൗണ്ടിലേക്കായിരുന്നു. ഇതില്‍ നിന്നെല്ലാം സഹായം സ്വീകരിച്ച സംഘടനകള്‍ ഇപ്പോള്‍ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.

ഈ അക്കൗണ്ടില്‍ നിന്നാണ് 14.5 കോടിയാണു വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിര്‍മാണക്കമ്പനിക്കു കൈമാറിയത്. 4 കോടിയില്‍പരം രൂപ കമ്മിഷന്‍ ഇനത്തില്‍ സ്വപ്നയും സംഘവും കൈപ്പറ്റിയെന്നാണ് ആരോപിക്കപ്പെട്ടത്. അക്കൗണ്ട് തുടങ്ങാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ചിരിക്കാമെന്നാണു കരുതുന്നത്. കോണ്‍സുലേറ്റിന്റെ പേരിലുള്ള വ്യാജസീലും രേഖകളും സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതിയും കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയുമായ പി.എസ്. സരിതിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തിരുന്നു.

കേരളത്തിലെ പ്രളയ ശേഷം 2018 ഒക്ടോബറില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. അന്നു സ്വപ്നയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും യുഎഇയില്‍ ഉണ്ടായിരുന്നു. ഇത്തരത്തില്‍ കോണ്‍സുലേറ്റിലെ സ്വാധീനം മറയാക്കി സ്വപ്ന വിവിധ രാജ്യാന്തര സംഘടനകളില്‍ നിന്നു പ്രളയസഹായം തേടിയെന്നാണു സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...