കോന്നി : ആയുധ നിര്‍മ്മാണ കമ്പിനികള്‍ വില്‍ക്കുന്നതിനെതിരെയും പ്രതിരോധ മേഖലയില്‍ പണിമുടക്ക് നിരോധിച്ചതില്‍ പ്രതിഷേധിച്ചും രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കലഞ്ഞൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മറ്റിയംഗം ഇളമണ്ണൂര്‍ രവി ഉത്ഘാടനം ചെയ്തു.
സി.ഐ.ടി.യു കലഞ്ഞൂര്‍ പഞ്ചായത്ത് സെക്രട്ടറി എസ് രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കൌണ്‍സിലംഗം സി കെ അശോകന്‍, ഹരീഷ് മുകുന്ദ്, എം മനോജ് കുമാര്‍, രവീന്ദ്രന്‍ നായര്‍,സജീവ്, സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടല്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബ്ലോക്ക് പഞ്ചായത്തംഗം പി വി ജയകുമാര്‍ ഉത്ഘാടനം ചെയ്തു. ശ്യാം രാജ് അദ്ധ്യക്ഷത വഹിച്ചു. വി ഉന്മേഷ്, സി റ്റി സോമന്‍, വിക്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.