ദില്ലി: കേന്ദ്ര തൊഴിൽ മന്ത്രിയുമായി സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ചർച്ച പരാജയപ്പെട്ടെന്നും നേരത്തെ പ്രഖ്യാപിച്ച അഖിലേന്ത്യാ സമരത്തില്‍ മാറ്റമില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കേന്ദ്ര സർക്കാരിനെതിരെ ജനുവരി എട്ടിനാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വർദ്ധനവ് ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മോദി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ പത്ത് ട്രേഡ് യൂണിയൻ സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി തുടങ്ങിയവയാണ്പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന പ്രധാന സംഘടനകൾ.