പൊതുപണിമുടക്ക് ; സെക്രട്ടേറിയറ്റില്‍ 4,828 ജീവനക്കാര്‍, വന്നത് വെറും 32 പേര്‍ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുപണിമുടക്ക് ദിവസം സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയത് വെറും 32 ജീവനക്കാര്‍ മാത്രം. പൊതുഭരണവകുപ്പിന്റെ കണക്കനുസരിച്ച്‌ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 4,828 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഭൂരിഭാഗം മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റിലെത്തിയില്ല. ചീഫ് സെക്രട്ടറി വി.പി.ജോയി രാവിലെ തന്നെ ഓഫീസിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ പ്രധാന ജീവനക്കാരും ജോലിയ്‌ക്കെത്തി.

സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാര്‍ എത്താത്തതോടെ സെക്രട്ടേറിയറ്റിലെ ഭരണ നടപടികളെല്ലാം അവതാളത്തിലായി. മറ്റുള്ള സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...