വിവിധ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തില്‍​ ചക്രസ്​തംഭന സമരം ഇന്ന് രാവിലെ 11 ന്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ്​ കാലത്തും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ  നിലപാടില്‍ പ്രതിഷേധിച്ച്‌  വിവിധ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തില്‍​ തിങ്കളാഴ്​ച ചക്രസ്​തംഭന സമരം നടക്കും. രാവിലെ 11 നാണ്​ സമരം ആരംഭിക്കുക. ആ സമയത്ത്​ വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡില്‍ 15 മിനിറ്റ് നിശ്ചലമാക്കി നിര്‍ത്തുന്നതാണ്​ സമരമുറ.

ഒരാ​​ഴ്​ചക്കിടെ നാലാം തവണയും ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്ത്​ സാധാരണ പെട്രോള്‍ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്​​. തിരുവനന്തപുരത്ത്​ ഞായറാഴ്​ച പെട്രോള്‍ വില 99.20 രൂപയായി. ഡീസല്‍ ലിറ്ററിന്​ 94.47 രൂപ. പെട്രോളിന്​ 29 പൈസയും ഡീസലിന്​ 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ 97.38, 92.76, കോഴിക്കോട്​ 97.69, 93.93 എന്നിങ്ങനെയാണ്​ യഥാക്രമം പെട്രോള്‍, ഡീസല്‍ വില. ഒരാഴ്​ചക്കിടെ നാലുതവണയായി പെട്രോളിന്​ 1.10 പൈസയും ഡീസലിന്​ 1.04 പൈസയും കൂടി.

മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന്​ സി.​ഐ.ടി.യു സംസ്​ഥാന പ്രസിഡന്റ്​ ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചു. കോവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവന്‍ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസായി മോദി സര്‍ക്കാര്‍ മാറു​ന്നെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...