കോഴിക്കോട് : കോഴിക്കോട് വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. തൂണേരി സ്വദേശി മേക്കര താഴെകുനി അഹമ്മദിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പയ്യോളി സ്വദേശി നിസാം ആണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ അഞ്ച് മണിക്ക് പള്ളിയില്‍ നമസ്കാരത്തിന് പോയതായിരുന്നു അഹമ്മദ്. കാറിലെത്തിയ സംഘം അദ്ദേഹത്തിന്‍റെ ബൈക്ക് തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുക ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നിസാം എന്ന വ്യക്തിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം പോലീസ് അന്വേഷണം തുടങ്ങി.