Tuesday, April 23, 2024 6:00 pm

ലോക് ഡൗൺ കാലയളവിലെ കെട്ടിട വാടക കുറവ് ചെയ്യാനുള്ള എൽ ഡി എഫ് നഗരസഭ കൗൺസിലിന്റെ തീരുമാനം സ്വാഗതാർഹം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്ന കച്ചവടക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലോക് ഡൗൺ കാലയളവിലെ 6 മാസത്തെ വാടക കുറവ് ചെയ്യാനുള്ള എൽ ഡി എഫ് നഗരസഭ കൗൺസിലിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് വ്യാപാരി വ്യവസായി സമിതി പത്തനംതിട്ട ഏരിയാ കമ്മിറ്റി. വ്യാപാര മാന്ദ്യം തുടരുന്ന സാഹചര്യത്തിൽ നഗരസഭയുടെ നടപടി വ്യാപാരികൾക്ക് ഏറെ ആശ്വാസം ലഭിക്കുന്നു. കുടിശ്ശിക ഇല്ലാതെ വാടക തീർത്ത് അടക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. കൂടാതെ കെട്ടിട നികുതി ഇനത്തിൽ കുടിശ്ശിക വരുത്തിയവരിൽ നിന്നും ഈടാക്കിയിരുന്ന പിഴ പലിശ ഒഴിവാക്കിയിട്ടുള്ളത് പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക , വ്യാപാരി വ്യവസായി സമിതി ലോക് ഡൗൺ കാലത്തെ വാടക ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ ചെയർമാന് നിവേദനം നൽകിയിരുന്നു. സമിതി പത്തനംതിട്ട ഏരിയാ പ്രസിഡന്റ് ജയപ്രകാശിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി ഗീവർഗ്ഗീസ് പാപ്പി, ജില്ലാ വൈസ് പ്രസിഡന്റ് അബൂൽ റഹീം മാക്കാർ, യൂണിറ്റ് സെക്രട്ടറി ബാബു മേപ്രത്ത്, ഹസീബ് ഫാന്റസി, ഷൈജു കിഞ്ചൽ, കോയാ മോൻ, അബ്ദുൽ റഷീദ്, ജയ്സൺ തുടങ്ങിയവർ സംസാരിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

70 കൊല്ലം അവസരം കിട്ടിയിട്ടും വികസനം കൊണ്ടുവന്നില്ല, ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നു ;...

0
തിരുവനന്തപുരം : ആറ്റിങ്ങലിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി വി...

പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ല ; സുരേഷ് ഗോപി

0
തൃശൂർ : പൂര വിവാദം തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എൻഡിഎ സ്ഥാനാർഥി...

യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്

0
ആലപ്പുഴ : യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്....

അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുമധ്യത്തിലുണ്ട്, എന്തിനാണ് താൻ മാപ്പ് പറയേണ്ടത്? ഷാഫിയോട് കെകെ ശൈലജ

0
കോഴിക്കോട്: താൻ എന്തിന് മാപ്പ് പറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആവശ്യത്തിന് നേരെ...