തദ്ദേശ ഉപതിരഞ്ഞെടുപ്പ് : 42 വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഇതിനായി കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച്‌ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച്‌ 16 ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.

കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജാഫീസിലും താലൂക്കാഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കൊല്ലം ജില്ലയില്‍ വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാല്‍, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കല്‍, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, പത്തനംതിട്ട ജില്ലയില്‍ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്, ആലപ്പുഴ ജില്ലയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ മണയ്ക്കാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പെരുന്തുരുത്ത്, കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ അമ്പലം, ഇടുക്കി ജില്ലയില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളന്താനം, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ ആണ്ടവന്‍കുടി, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തിലെ ചേമ്പളം,

എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവില്‍, ഇളമനത്തോപ്പ്, കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂര്‍, നെടുമ്ബാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗണ്‍, തൃശ്ശൂര്‍ ജില്ലയില്‍ വടക്കഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാട്, പാലക്കാട് ജില്ലയില്‍ ചെറുപ്പളശ്ശേരി മുനിസിപ്പാലിറ്റിയിലെ കോട്ടകുന്ന്, പല്ലശ്ശന ഗ്രാമപഞ്ചായത്തിലെ കൂടല്ലൂര്‍, മലപ്പുറം ജില്ലയില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ ഉദിനുപറമ്ബ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ വാളക്കുട, കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ വാരിക്കുഴിത്താഴം, കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കക്കാട്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മുതിയലം, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ തെക്കേക്കുന്നുമ്പ്രം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ നീര്‍വ്വേലി, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാഞ്ഞിയോട് എന്നീ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം ; പ്രതി പിടിയില്‍

0
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം...

പനിച്ച് വിറച്ച് തലസ്ഥാന നഗരി ; പത്തു ദിവസത്തിനിടെ പനി ബാധിച്ചവരുടെ എണ്ണം പതിനായിരം...

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. പത്തുദിവസത്തിനിടെ പതിനായിരത്തിലധികം...