സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്ന് റേഷന്‍ വ്യാപാരികള്‍. വേതനം ഉടന്‍ ലഭ്യമാക്കുക, ഓണക്കാലത്തെ ഓണറേറിയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ധനകാര്യ വകുപ്പിന് റേഷന്‍ വ്യാപാരികളോട് ചിറ്റമ്മ നയമാണെന്ന് സമര പ്രഖ്യാപനം നടത്തി ജോണി നെല്ലൂര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി വേതനം/ കമ്മീഷന്‍ ലഭിച്ചിട്ടില്ല. ധനകാര്യ വകുപ്പ് മറ്റെല്ലാ വിഭാഗങ്ങള്‍ക്കും പണം കൊടുക്കുന്നുണ്ട്. എന്നാല്‍ റേഷന്‍ വ്യാപാരികളോട് ചിറ്റമ്മ നയം പുലര്‍ത്തുന്നു. കടകള്‍ അടച്ചിട്ട് സമരം നടത്താന്‍ താല്‍പ്പര്യമില്ല. എന്നാല്‍ അനിവാര്യമായ സാഹചര്യത്തിലാണ് നവംബര്‍ 19 ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്താന്‍ തീരുമാനിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. ഭക്ഷ്യവകുപ്പില്‍ നിന്ന് എല്ലാ റിപ്പോര്‍ട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ധനകാര്യവകുപ്പ് വിഷയത്തില്‍ മെല്ലപ്പോക്കു തുടരുകയാണ്. എകെആര്‍ആര്‍ഡിഎ, കെആര്‍യു – സിഐടിയു, കെഎസ്ആര്‍ആര്‍ഡിഎ എന്നീ സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്. സമരത്തിന്റ ഭാഗമായി താലൂക്ക് കേന്ദ്രങ്ങളിലേക്ക് പ്രതിഷേധം മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...