പത്തനംതിട്ട നഗരസഭാ ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് നാളെ (ചൊവ്വാഴ്ച)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച് നാളെ പത്തനംതിട്ട നഗരസഭാ ഓഫീസിലേക്ക് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് കമ്മിറ്റിയുടെ നേത്രുത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വർദ്ധിപ്പിച്ച തൊഴിൽ കരം പിൻവലിക്കണമെന്നും D &0 ലൈസൻസ് ഫീസ് മാത്രം സ്വീകരിച്ച് ലൈസൻസ് പുതുക്കി നല്‍കണമെന്നും പുതുക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകണമെന്നതുമാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. ധർണ്ണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വ്യാപാര ഭവനിൽ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും.

2023 – 24 ലെ കടകളുടെ D&O ലൈസൻസിന് അപേക്ഷിക്കുമ്പോൾ കഴിഞ്ഞ അർദ്ധ വർഷത്തെ തൊഴിൽ നികുതിയും അതിന്റെ പിഴയും, പുതിയ അർദ്ധ വർഷത്തെ തൊഴിൽ നികുതിയും ബേക്കറി – ഹോട്ടൽ വ്യാപാരികൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസ്, ഹെൽത്ത് കാർഡ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളും സമർപ്പിക്കേണ്ടതായി വരുന്നു. ഇത്രയും രേഖകൾ ഫെബ്രുവരി 28ന് മുമ്പു സംഘടിപ്പിച്ച് D & O ലൈസൻസ് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടാണ്. D & O ലൈസൻസ് പുതുക്കാന്‍ ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ആവശ്യപ്പെടുന്ന പല രേഖകളും വ്യാപാരികളെ ബുദ്ധിമുട്ടിക്കാന്‍ മാത്രമുള്ളതാണ്. ഇത്തരം രേഖകള്‍ ആവശ്യമാണോയെന്ന കാര്യത്തില്‍ പത്തനംതിട്ട നഗരസഭാ പുനര്‍ചിന്തനം നടത്തണമെന്നും യൂണിറ്റ് പ്രസിഡന്റ്  റ്റി. റ്റി. അഹമ്മദ്, ജനറല്‍ സെക്രട്ടറി ജോർജ്ജ് വർഗീസ് അജന്താ, ട്രഷറര്‍ ഗീവർ ജോസ് കുന്നംകുളം എന്നിവര്‍ ആവശ്യപ്പെട്ടു.

കോവിഡിനും ലോക്ഡൗണിനും ശേഷം കച്ചവടം കുറഞ്ഞ് വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലാണ്. ഇതോടൊപ്പം വൈദ്യുതി ചാർജ്, വെള്ളക്കരം, വിവിധ സർക്കാർ സേവനങ്ങളുടെ നിരക്ക് എന്നിവ വർദ്ധിപ്പിച്ചതും പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സെസ് ഏര്‍പ്പെടുത്തിയതും ചെറുകിട വ്യാപാരമേഖലയെ തളര്‍ത്തിക്കഴിഞ്ഞു. റവന്യൂ റിക്കവറിയും ബാങ്കിന്റെ ജപ്തി നടപടികളിലും പെട്ട് നട്ടം തിരിയുന്ന വ്യാപാരികളില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. പത്തനംതിട്ട നഗരത്തിന്റെ ജീവനാഡിയായ വ്യാപാരികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം നഗരസഭക്കുണ്ടെന്നും ഏകോപന സമിതി ഭാരവാഹികള്‍ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...