കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കർക്കിടകവാവിനോടനുബന്ധിച്ചു 24ന് ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മണപ്പുറത്തേയ്ക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡു വഴിയും, പറവൂർ കവല മണപ്പുറം റോഡു വഴിയും മണപ്പുറത്തേയ്ക്ക് പോകാവുന്നതാണ്. മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡിലൂടെ ടൂ വീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. പറവൂർകവല മണപ്പുറം റോഡിൽ ‘Y ജംഗ്ഷൻ ‘ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്. മണപ്പുറം പാർക്കിങ്ങ് മൈതാനത്ത് നിന്നും വരുന്ന വാഹനങ്ങൾ പാർക്കിങ്ങ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്ഫോർമർ ജംഗ്ഷൻ ഭാഗത്തു നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽ കൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്.

24 പുലർച്ചെ മുതൽ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേയ്ക്ക് ടൂ വീലർ ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല. ബാങ്ക് ജംഗ്ഷൻ ഭാഗത്ത്, പങ്കജം റോഡിന്റെ സൈഡിലും, സിവിൽ സ്റ്റേഷൻ റോഡിൻ്റെ സൈഡിലും ഗുഡ് ഷെഡ് ഗ്രൗണ്ട്ഭാഗത്തും, കൂടാതെ ജീവാസ് സ്ക്കൂൾ ഗ്രൗണ്ടിലും ശിവഗിരി സ്ക്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാൻ്റ് ജംഗ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്. ബലിതർപ്പണത്തിനായി എൻ.എച്ചിലൂടെ എറണാകുളം, നോർത്തു പറവൂർ, അങ്കമാലി ഭാഗങ്ങളിൾ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്ക്കൂൾ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാവുന്നതാണ്. പുലർച്ചെ ബൈപ്പാസ് – പമ്പ് ജംഗ്ഷൻ റോഡ് ബ്ലോക്ക് ആകുന്ന പക്ഷം ദേശീയ പാതയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടുന്നതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ്

0
കോട്ടയം: മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍...