ഉതിമൂട്ടിൽ സ്ഥാപിക്കുന്ന ട്രാഫിക് കോണുകൾ വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : അപകടമൊഴിവാക്കാൻ സംസ്ഥാന പാതയിൽ സ്ഥാപിച്ച ട്രാഫിക് കോണുകൾ വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്നു. ഉതിമൂട്ടിൽ സ്ഥാപിച്ചവയിൽ ഒന്ന് സമീപമുള്ള വലിയ തോട്ടിലേക്കാണ് തെറിച്ചുവീണത്. ഓരോ ദിവസവും റാന്നി പോലീസെത്തി ഇവ യഥാസ്ഥാനങ്ങളിൽ വെച്ചിട്ടുപോകും. വൈകാതെ ഓരോന്നായി അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച് പലയിടത്തായി കിടക്കും. പകൽ പോയില്ലെങ്കിൽ രാത്രി ഉറപ്പായിരിക്കും. നേരം പുലരുമ്പോൾ വെച്ചിരുന്ന സ്ഥാനത്ത് ഒന്നുപോലും കാണാറില്ല.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പ്ലാച്ചേരി മുതൽ ഉതിമൂടുവരെയുള്ള ഭാഗങ്ങളിൽ നിരന്തര അപകടമുണ്ടായപ്പോഴാണ് റോഡ് സുരക്ഷാ വിദഗ്ധസംഘം എത്തി അപകടം കൂടുതലുള്ള കവലകളിൽ ട്രാഫിക് കോണുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയത്.

തുടർന്നാണ് ചെത്തോങ്കര, ബ്ലോക്കുപടി, ഉതിമൂട് എന്നിവിടങ്ങളിൽ ഇവ സ്ഥാപിച്ചത്. അപകടം കുറയ്ക്കാൻ ഇത് സഹായകരമായതായി നാട്ടുകാർ പറയുന്നു. എന്നാൽ റോഡിന് മധ്യത്തിൽ വെയ്ക്കുന്ന കോണുകൾ പതിവായി ഇടിച്ചുതെറിപ്പിക്കുകയാണ്. പലപ്പോഴും മീറ്ററുകൾ അകലെയാകും ഇവ തെറിച്ചുവീഴുന്നത്. ഉതിമൂട്ടിൽ ആദ്യമൊക്കെ ഇടിച്ചുതെറിപ്പിക്കുന്ന വാഹനം നാട്ടുകാർ കൈകാണിച്ച് നിർത്തിച്ച് അവരെക്കൊണ്ടുതന്നെ യഥാസ്ഥാനത്ത് വെയ്‌പ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് പതിവായതോടെ അവർക്ക് പിൻമാറേണ്ടിവന്നു. ബൈറോഡുകൾ വന്നുചേരുന്ന ഉതിമൂട് ബ്ലോക്കുപടി, ചെത്തോങ്കര എന്നിവിടങ്ങളിൽ നേരത്തേ അപകടമില്ലാത്ത ദിവസങ്ങളില്ല. എന്നാൽ, ഇവ സ്ഥാപിച്ചതോടെ ഇതിന് മാറ്റമുണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി

0
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ ജയിൽ ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. ഇന്നലെ...

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

0
കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം ചെയ്യാനാകുമെന്ന് ഭക്ഷ്യമന്ത്രി അനൂപ്...

0
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്കുള്ള കുത്തരി ഈ അധ്യായന വർഷം തന്നെ വിതരണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...